Monday, November 24, 2014

കാല ഭൈരവാ ഒരു നിമിഷം തരൂ 
കണ്ണുകളടയും മുന്നേ ..
കാലം തള്ളി നീക്കാൻ വേണ്ടി മാത്രം ..
കരുതി വച്ച ഒരു പിടി സ്വപനങ്ങൾ ........
കാൽകളാൽ ഞാനൊന്നു ചവിട്ടിയരച്ചോട്ടെ .....
ശുഭരാത്രി 
.................................................................................
 
;പണിക്കർ 

Saturday, November 8, 2014

മഴ പരാതികൾ

ചന്നം പിന്നം പെയ്യുന്ന തുലാ വർഷമെനിക്ക്  ഇഷ്ടമായിരുന്നു
എങ്കിലും ....പിറ്റേന്ന് ഇട്ടോണ്ട് പോകേണ്ട ആകെയുള്ള ഒരു  ജോഡി സ്കൂൾ യുണിഫോമിന്റെ പേരിൽ വെറുത്തിട്ടും ഉണ്ട് പലപ്പോളും  .......


വിരഹം

ഓർമ്മകളിലെന്നും
അകലെ മറയുന്ന നിന്റെ പ്രതി രൂപമെന്റെ
രാവുകളെ അലതല്ലി അറയുന്ന 
കടൽ തിരകളെ പോൽ 
പ്രക്ഷുബ്ധമാക്കുന്നു  പെണ്ണേ ...........


പ്രണയവും പുരുഷനും

ഓർക്കുക സഖി നീ  ...
എന്റെ ആത്മാവിൻ സായൂജ്യമെന്നതു...
നിന്റെ  പ്രണയം തുടിക്കും കണ്ണിണകളിലും ....
ചുംബനം കൊതിക്കും കവിളിണകളിലും ....
മോഹന ശരീരത്തിന്റെ വശ്യതയിലും ...
കാർ കൂന്ത്തൽ ചുരുലുകളില് ഒളിഞ്ഞിരിക്കുന്ന...
കാമത്തിന്റെ കരിനാഗത്തിലുമല്ല.....
അരയിൽ ചുറ്റിപിണഞ്ഞു കിടക്കും മഹത്വത്താൽ മനോഹരമാം
നാഭിച്ചുഴിയിൻ മാതൃഭാവങ്ങളാണെന്ന്  !!!!!!!!!!!!അതിവേഗം ബഹുദൂരം

ഉമ്മാണ്ടൻ ചാണ്ടി മൂന്നാമൻ പണ്ട് കേരളം ഭരിച്ചുകൊണ്ടിരുന്ന കാലഘട്ടം.. കൃത്യമായി പറഞ്ഞാൽ വർഷം B C മൈനസ് 2014  ....

അപ്പോളാണ് സാക്ഷാൽ അലക്സാണ്ടർ ചക്രവർത്തി വിശ്വം കീഴടക്കാൻ കാസർകോടിന് വെളിയിൽ സൈന്യവുമായി തമ്പടിക്കുന്നത്‌ ...

ഇനി കേരളം മാത്രേ ബാക്കി ഉള്ളൂ .....

ചുംബന സമരത്തിന്റെം സരിതയെ കാണാനുമുള്ള കൂട്ടായ്മ കണ്ടു പേടിച്ച ചക്രവർത്തി കേരളത്തിനായി പ്രത്യേക പദ്ധതി ഇട്ടു ......

പൊതുവെ കസേര പോകാതിരിക്കാൻ എന്ത് കളിയും കളിക്കുന്ന ഉമ്മാണ്ടൻ രാജാവിനെ ചക്രവർത്തിക്ക് ഉള്ളിൽ എവിടെയോ പേടി ഉണ്ടാരുന്നു ....
ശത്രുപക്ഷത്തെ ഏതെങ്കിലും ഒരുത്തനെ കോഴ കൊടുത്ത് വശത്താക്കി ദൗർബല്യം മനസ്സിലാക്കി ആക്രമിക്കുക എന്നതാരുന്നു അലക്സാണ്ടർ ന്റെ പദ്ധിതി .....
വിവരമറിഞ്ഞ ഉടനെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖന്മാർ തങ്ങളുടെ ദൂതന്മാരെ അയച്ചു തുടങ്ങി ....

അപ്പോളാണ് സാക്ഷാൽ ഉമ്മാണ്ടന്റെ ദൂതൻ ദൂതുമായി വരുന്നേ ...

("അലക്സാണ്ടർ യുദ്ധത്തിനു പോകുമ്പോൾ തന്നെ ഗ്രീസ് ലെ ഗവർണർ ആക്കാമെങ്കിൽ യുദ്ധത്തിൽ തോറ്റ് തരാം " അല്ലെങ്കിൽ വാട്സ് ആപ്പ് ക്യാമറ ഫോണ്‍ ഉം കൊടുത്ത് ഏതോ കുട്ടിയെ കൊട്ടാരത്തിലേക്ക് വിടും .. എന്നാരുന്നു ദൂത് എന്നാണ് പാണൻ പറഞ്ഞ് അറിഞ്ഞേ .. )

അത് വായിച്ചതും തന്റെ ഭാര്യയേയും പെണ്ണുങ്ങളേം പേടിച്ച് തന്റെ സൈന്യത്തെയും കൂടി തിരിച്ച് ഓടുമ്പോൾ പനി  കൂടി പേടിച്ചാണ് B C മൈനസ് 2014 ആണ്ടിൽ അലക്സാണ്ടർ മരണമടഞ്ഞെതെന്നു ചില ന്യൂ ജനറേഷൻ ചരിത്ര രേഖകൾ പറയുന്നത് .....

അങ്ങനെ അതിവേഗം ഖജനാവ്‌ തീരും വരെ ഉമ്മാണ്ടൻ ചാണ്ടി മൂന്നാമൻ രാജാവ് സുഖലോലുപനായി ബഹുദൂരം കേരളം ഭരിച്ചുു ....

..................................................................................................................................

മരിച്ചവരുമായോ പ്രതികരണ ശേഷി ഉള്ളവരുമായോ കഥാപാത്രങ്ങൾക്ക് യാതൊരു സാമ്യവും ഇല്ല..... അഥവാ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ....ഹാാ എന്നാ ചിലപ്പം കാണും ....

Friday, October 24, 2014

ജീവിക്കുവാനായി ജീവിതം തുലയ്ക്കുന്നവർ ......

ചില നേരങ്ങളിൽ......
 നിലാവിൽ പെയ്യുന്ന ചാറ്റൽ മഴയും...
ചീവിടിന്റെ കരച്ചിൽ ശബ്ദവും ............

പുസ്തകങ്ങൾ മാറോടടുക്കി പിടിച്ചു നടന്നു നീങ്ങുന്ന
നീളൻ പാവാടകാരി പെണ്‍കുട്ട്യോളും .....
ടാർ ഇടാത്ത വഴിയരികിലെ തോട്ടാവടികളും ..
കെട്ടികിടക്കുന്ന ചെളി വെള്ളവും..
.
കൂട്ട് കൂടി സൊറ പറച്ചിലും വായിനോട്ടവും കളിയും ചിരിയും നിറഞ്ഞ
വൈകുന്നേരങ്ങളും....
ഇന്ധനം തീർന്നു വഴിയരികിൽ ഒരു കുപ്പി പെട്രോളിനായി
കാത്തു നിൽകുമ്പോൾ ഉള്ള ജാള്യതയും..
..
അമ്മയുടെ പേഴ്സിൽ നിന്ന് മോഷ്ടിച്ച്
പത്തു രൂപയുടെ റീചാർജ് ചെയ്തുള്ള മിസ്‌ കാളുകളും
ഉത്സവ സീസണുകളിൽ അമ്പല പറമ്പുകളിലെ മായ കാഴ്ചകളും

ഒരായിരം വട്ടം രാവുകളിൽ ഓർമ്മയുടെ ഹൃദയ ഭിത്തികളിൽ
നോവിന്റെ വേലിയേറ്റ തിരകൾ അടിച്ചു തല്ലാറുണ്ട് ..

എങ്കിലും ഇതെല്ലാം എല്ലാ മാസവും പത്തിന്
ശമ്പള അക്കൌണ്ടിൽ നിന്ന് കിട്ടുന്ന കുറച്ചു
ദിർഹങ്ങളുടെ കിലുക്കത്തിൽ വെറും ഓർമ്മകളാക്കി
നിർത്തുവാൻ ആണ് ഞാനുൾപ്പെടെ ഉള്ള എല്ലാ പ്രവാസികളുടെയും വിധി ..........

ജീവിക്കുവാനായി ജീവിതം തുലയ്ക്കുന്നവർ ......

Friday, September 26, 2014

അന്ത്യ വിധി

ഒരിക്കൽ നമ്മുടെ ബന്ധത്തിന് ഒരുനാൾ ഞാനൊരു വിലയിടും....
അന്ന് പാഴായ ജീവിതവും നുറുങ്ങിയ ഹൃദയവും നിന്നെ ഓര്ത്ത് നഷ്ടപെടുത്തിയ ഓരോ മോഹന നിമിഷങ്ങളും ഒന്നായി ചേർന്ന്  താഴേക്ക് അമർന്നിരിക്കുന്ന എന്റെ ത്രാസ്സിൽ നിന്ന്  നിന്റെ നേരെ കൂരമ്പുകൾ പോലെ ചോദ്യചിഹ്നമായി അവതരിക്കും...

നിന്റെ കറവ വറ്റിയ മുലകളിൽ കടിച്ചു തൂങ്ങി മുല കണ്ണുകൾ ചപ്പുന്നുണ്ടാകും സസ്തനി വർഗ്ഗത്തിന്റെ വരും തലമുറ....കാലം നിന്റെ മുഖത്തെ ചുളിവുകൾ എണ്ണി  തിട്ടപെടുത്തി നഷ്ട അവസരങ്ങൾ ഓർത്ത് പുലമ്പുന്നുണ്ടാകും...

നിന്റെ മുഖം വിളറുമ്പോൾ ഞാനവർക്കെന്റെ വ്യഭിചരിച്ച പ്രണയത്താൽ മറുപടി നല്കും ..
എന്റെ നഗ്നത നിന്റെ കുപ്പയമാകുമ്പോൾ ,,
എന്നിലുള്ള ഭ്രാന്തൻ കൈകളിൽ  പറ്റിയ വിസര്ജ്ജന ശകലങ്ങൾ നിന്റെ കുപ്പായത്തിൽ തുടച്ചു കൊണ്ട് അലറി ചിരിക്കുന്നുണ്ടാകും ....... 

ഭ്രാന്തൻ പട്ടിയുടെ ഓരിയിടൽ പോലെ........