Sunday, August 31, 2014

പ്രണയവും ശ്വാനന്റെ വാലും

അതെ.. സുര്യൻ അസ്തമിചാലെ ചന്ദ്രന് ഉദിച്ച് ഉയരാൻ പറ്റൂ...

നസീര് തന്റെ കാലിൽ നക്കി സ്നേഹം പ്രകടിപ്പിച്ച  ജോക്കി ക്ക് സ്നേഹത്തിനു പ്രതിഫലം എന്നോണം നല്ല ഒരു തൊഴി ആണ് കൊടുത്തത് ...അവനതു പ്രതീക്ഷിച്ചോ എന്തോ.. ശബ്ദിച്ചു കൂടിയില്ല!!!!!  ...അല്ലെങ്കിലും അവൻ ആണ്‍കുട്ടി ആണ്... ഗേറ്റ് തുറന്നു കയറിയ, എന്നോ പാൽ വറ്റി  വരണ്ട മുലകലുള്ള ഒട്ടിച്ചിയുടെ മുലകളിലോന്നാണ് അവൻ സോസിൽ മുക്കിയ ബർഗർ മാതിരി കടിചെടുത്തത്...അവൻ ആണ്‍കുട്ടി തന്നെ നസീര് ഓർത്തു .....

വൈകിയ വേള ആണെങ്കിലും തനിക്കു തിരിച്ചറിവിന്റെ വിവേകം വന്നു തുടങ്ങിയിരിക്കുന്നു...

ഷഹന..നസീറിന്റെ പോയ കാലത്തിന്റെ മഴവില്ലാനെന്നു പറയാം....പ്രണയം മാങ്ങതൊലി അല്ല മധുരമുള്ളത് ആണെന്നും കാത്തിരിപ്പിനൊരു സുഖം ഉണ്ടെന്നും അവളാണ് പഠിപ്പിച്ചു തന്നത്....കൂട്ടുകാരും ബൈക്ക് ഉം മൈതാനങ്ങളും അല്ലാതെ കൗമാരത്തിൽ വേറെയും അർത്ഥ തലങ്ങൾ ഉണ്ടെന്നു ആദ്യമായി തെളിയിച് തന്നവൾ...

ഒരു നോട്ടം കൊണ്ട് തന്റെ ഒരാഴ്ച്ചത്തെ ഉറക്കം കെടുത്തിയവൾ ... പ്രണയമൊരു ലഹരി ആയി സിരകളെ ത്രസിപ്പിച്ചപ്പോൾ മനസ്സ് മൊത്തം കട്ടെടുത്തവൾ ...

മാഷ അള്ളാഹ് ...........ഓള് മൊഞ്ചത്തി ആരുന്നു....ഇപ്പോളും .

സ്നേഹമെന്നും ദേഷ്യമെന്ന വികാരത്താൽ മൂടി പുതപ്പിച്ചു ലാളിച്ച, നെറ്റിയിൽ നിസ്കാര തഴമ്പ് ഉള്ള ബാപ്പയെന്ന മഹാ മനുഷ്യന്റെ മുന്നിൽ ജീവിതത്തിൽ ആദ്യമായി മധ്യസ്ഥയായ ഉമ്മയെ ഒഴിവാക്കി 'ഓളു മതി നമ്മക്ക്' എന്ന് പറയാൻ പ്രചോദനം തന്നവൾ ..... നിക്കഹ് ചെയ്യുമ്പോൾ ഓൾക്ക്‌ അന്ന് വയസ്സ് 17 ...

8 വര്ഷത്തെ ദാമ്പത്യം കൊണ്ട് താനങ്ങു കിളവനായ പോലെ തോന്നി നസീറിന് .....സുറു  എന്ന സുറുമി നസീർ ജനിക്കും വരെ ജീവിതമൊരു കവിത ആയിരുന്നു...അതിമനോഹരമായ പർവത  നിരകിൽക്കിടയിൽ കൂടി മേഘങ്ങളെ  പോലെ ഒഴുകുക ആയിരുന്നു നാമിരുവരും...

ബാപ്പയുടെ മുറിയിലെ വെളിച്ചവും മങ്ങി ..

 ഷഹനാ.. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നിലും ഏറെ .....അള്ളാ പൊറുക്കണേ...

രസചരടുകൾ പൊട്ടി തുടങ്ങിയപ്പോൾ വീണയുടെ തന്ത്രികളോ കൊഴിഞ്ഞു വീണ പൂവുകളോ നസീറിനു ഓര്മ്മ വന്നില്ല ....ജീവിതം സ്വന്തമായത് കൊണ്ടും അത് കൈവിട്ടു പോകുമ്പോളുള്ള നിസഹായത കൊണ്ടുമാകാം ...ആദ്യമൊക്കെ ചെറിയ ചെറിയ കാരണങ്ങളാരുന്നു...പിന്നെ കാരണങ്ങൾക്ക്  വേണ്ടി ആയി അകല്ച്ച.

അല്ലെങ്കിലും താനിന്നും കാരണമില്ലാതെ കാരണം തേടി അലയുകയാണല്ലോ,,,

തന്നിലും മികച്ചത് അവളിലും വയസ്സിനിളപ്പമുള്ള വലിയ മുടികളുള്ള ശരീരം പെരുപ്പിച്ച കൌമാര കാരന്റെ കളി തമാശകളാണെന്നു അവളെന്നാണോ തെറ്റിദ്ധരിച്ചത്...തെറ്റിദ്ധരിക്കപെട്ടത്....

താനെന്ന ഭർത്താവു താനെന്ന കാമുകനെക്കാൾ ബോറൻ ആണെന്ന് തിരിച്ചറിവ് കൊണ്ടോ ....

സമൂഹത്തിന്റെ പരിഹാസചിരിക്കു തിരിച്ചു ചിരിക്കാൻ അറിയാഞ്ഞിട്ടോ 

കൗമാര കാരൻ ന്യൂ ജെനറേഷൻ പയ്യന്റെ പ്രണയത്തെക്കാൾ മഹത്വം തന്റെ പ്രണയത്തിനാണെന്നു തെളിയിക്കാൻ വേണ്ടിയോ...

അതോ തന്റെ പ്രണയം തോല്ക്കാതെ ഇരിക്കാൻ വേണ്ടിയോ...

സുര്യൻ അസ്തമിചലും ഇല്ലെങ്കിലും ചന്ദ്രൻ ഉദിക്കുമെന്ന് തിരിച്ചരിഞ്ഞിട്ടോ എന്തോ ..

തോല്ക്കാൻ ഇഷ്ടമല്ലാത്ത ആ മനുഷ്യൻ 

സ്വയം തോറ്റു കൊടുത്തു...

എനിക്കയാളെ എന്ത് വിലകൊടുത്തും ന്യായീകരിച്ചേ പറ്റൂ എന്ന് ചിന്തിച്ച്  ഞാനെന്ന കഥാകാരൻ ഉറക്കം നടിക്കുംപോളെക്കും ...

അയാൾടെ ...

നസീറിന്റെ ശരീരം, ജോക്കി എന്ന പട്ടിയുടെ വാലു പോലെ ആടുന്നുണ്ടാരുന്നു ഒരു മുഴം കയറിൽ .....

ചന്ദ്രൻ  ഉദിക്കണമെങ്കിൽ സുര്യന്റെ കരുണവേണമായിരിക്കാം പക്ഷെ ചദ്രനു  മറയാൻ ഒരു മേഘ തുണ്ട് മതിയാകും ....