Friday, September 12, 2014

ശവകല്ലറയിലെ പൂക്കൾ

ഒരു ചുവന്ന റോസാ പൂവുമായി  റോസ്  പ്രാർത്ഥനക്ക്  ശേഷം മമ്മയുടെ കല്ലറയിലേക്ക് നടക്കുകയായിരുന്നു മഴ കുടയെയും തോൽപ്പിച്ച് അവളുടെ മുടിയെ പിൻ തോളിലേക്ക് പതിപ്പിച്ചിരുന്നു ...

വസ്ത്രങ്ങൾ മഴയിൽ കുതിർന്ന് ശരീരത്തോടൊട്ടി അവളുടെ ഒതുങ്ങിയ അര ക്കെട്ടും കാറ്റിന്റെ സഹായത്താൽ നിതംബ ഭംഗിയും വിറയ്ക്കുന്ന ചുണ്ടുകളും ആ ശ്മശാനത്തിലെ തലയാട്ടികളായ ചെറു മരങ്ങൾക്ക് കണ്ടു മരവിച്ച കാഴ്ചകളിൽ നിന്നൊരു വിടുതൽ  നൽകി ........

മഴ നനഞ്ഞ കാക്ക ചാഞ്ഞും ചരിഞ്ഞും നോക്കി 'അല്ലെങ്കിലും അന്യന്റെ ദുഖത്തിലും,സന്തോഷിക്കാനുള്ളത് ചികഞ്ഞെടുക്കാൻ നിങ്ങളും ശീലിച്ചു തുടങ്ങി ' എന്ന് പറഞ്ഞത് തെല്ലൊരിട മരങ്ങളുടെ തലയാട്ടൽ നിലപ്പിച്ചു...

പക്ഷെ ആഞ്ഞടിച്ചൊരു മിന്നലിൽ പ്രാന്തനായ കാറ്റു മരങ്ങളെ  നാണിപ്പിക്കും വിധം വീണ്ടും തല ആട്ടിപ്പിച്ചു ....

റോസ് ഒരു നിമിഷം തന്നെ തല ചരിച്ചു നോക്കുന്ന കാകനെ നോക്കി,,,അതവളെ ഭയപെടുത്തി   എന്ന് വേണം കരുതാൻ ,,, 
കാരണം ആ നോട്ടമവൾ ഒത്തിരി മഴയത്തും വെയിലത്തും വളര്ച്ചയുടെ നാളുകളിൽ തിരിച്ചറിവില്ലാതെ കണ്ടിരുന്നു,,,,

സുന്ദരി ആണ് റോസ് ,,,അതാണവളുടെ മമ്മ അവൾക്ക് ആ പുഷ്പത്തിന്റെ പേര് നൽകിയതും പിന്നെ ആ മൊട്ടു വിരിയും മുന്നേ വിരഹത്തിന്റെ മൊട്ടുകൾക്കൊപ്പം മുള്ളുകളും വാരി വിതറി ചിത്രകാരനായ തന്റെ ഭർത്താവ് ഉപേക്ഷിച്ച് പുതിയ കാൻവാസ് തേടി പോയപ്പോൾ ജീവിക്കാനായി തുടങ്ങിയ കഫെ ക്കും നൽകിയത് .....

തോല്ക്കാൻ മരിയ ഒരുക്കമല്ലായിരുന്നു,,

മമ്മക്ക് എല്ലാം റോസ് ആയിരുന്നു ....പൂ മൊട്ടു പോലത്തെ റോസ് ,,, പാലൂട്ടിയതിലേറെ മരിയ മകളെ വിയർപ്പൂട്ടിയാണ് ശെരിക്കും മകളെ വളർത്തിയത് ..,,

മമ്മ പോകും വരെ നല്ല നാളുകൾ ആയിരുന്നു ,,,, പിറന്നാളുകളും  അവളുടെ സ്കൂൾ എവെന്റ്സ് കളിലെ വിജയങ്ങളും മരിയ ആഘോഷങ്ങളാക്കിയിരുന്നു ,,,

ആഘോഷങ്ങൾ അല്ലെങ്കിലും ദുഖങ്ങളുടെ പതാക വാഹികൾ ആണ്.

അമ്മയ്ക്ക്  കല്ലിന്റെ മനോബലവും ആഴം അളക്കാൻ ആകാത്ത മാലാഖമാരുടെ   സ്നേഹവും ആയിരുന്നു ... റോസ് ഓർത്തു ..

ആഘോഷങ്ങൾ തുടങ്ങുന്നതിലും അവസാനിക്കുന്നതും മിക്കപ്പോഴും ദുഖത്തിന്റെ വിത്തുകളിലാകും..

ആസിഫ് ഉം ഒത്തു വീട് വിട്ട് ഇറങ്ങുമ്പോളും മരിയ യുടെ ദുഖവും ആസിഫ് ന്റെ സന്തോഷവും ആയിരുന്നല്ലോ താൻ..

മമ്മ എതിർത്തെങ്കിലും തടഞ്ഞില്ല....പകരം മരിയ,റോസ് തന്റെ ജീവനാണെങ്കിൽ ആത്മാവായ കഫെ എന്നെന്നേക്കുമായി അടച്ചിട്ടാണ് പ്രതിഷേധിച്ചത്....

അതവർക്ക് ശെരിക്കും മകളോടുള്ള ദേഷ്യം അല്ലായിരുന്നു ....മറിച്ചു മരിയുടെ  മാതൃത്വത്തിന്റെ  തേങ്ങലായിരുന്നു ........

റോസ് ഒരു തിരിച്ച് പോക്ക് ആഗ്രഹിച്ചിരുന്നു 

കാരണം കുറച്ചു നിമിഷങ്ങൾ എങ്കിലും അവൾക്കു അമ്മയുടെ തോളിൽ കണ്ണുനീർ തുള്ളികൾ കൊണ്ടു ക്ഷമ ചോദിക്കണമാരുന്നു 

വീണ്ടും മമ്മയുടെ ഗർഭപാത്രം വാടകയ്ക്ക് എടുക്കേണ്ടിയിരുന്നു ഈ ലോകത്തെ നിഷ്കളങ്കമായി ഒന്ന് കൂടി കാണാൻ ..

പക്ഷേ .......ആസിഫ് ന്റെ ഉത്തരവാദിത്വം ഒഴിഞ്ഞുള്ള വഴി വിട്ട ബന്ധങ്ങളും പണമെന്ന സമസ്യക്കും മുന്നിൽ പകച്ചു നില്കേണ്ടി വന്നപ്പോളേക്കും അവൾക്ക്  മാതൃത്വം എന്ന ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നല്ലോ .....

മകൾക്ക് വേണ്ടി ആവുന്നിടത്തോളം ക്ഷമിച്ചെങ്കിലും, പ്രണയിച്ചിരുന്നതിലും വെറുത്തിരുന്നു റോസ് ആസിഫ്നെ,,,വെറുക്കപ്പെട്ട കിടപ്പറ നിമിഷങ്ങളൊക്കെ അവൾ അമ്മയെ നിഷേധിച്ചതിനുള്ള ശിക്ഷ ആയി എടുത്തുള്ളൂ .. അവളവിടെ രതിമൂർച്ചയെക്കാൾ കണ്ണുനീരിന്റെ ഉപ്പുരസം രുചിച്ചിരുന്നു...  

വഴിവിട്ട ബന്ധങ്ങളുടെ പ്രത്യുപകാരമെന്നോണം മറ്റെന്തും പോലെ ഭാര്യമാരെ വച്ച് മാറുന്ന നാറിയ വൈകൃതത്തിനു നിർബന്ധിക്കും വരെ തന്നിലെ ഭ്രാന്തിയെ റോസ് ചങ്ങലക്കിട്ടിരുന്നു ..... അത് അവൾക്കു പ്രണയിച്ചതിനും വിശ്വസിച്ചതിനും,  എല്ലാം ഉപേക്ഷിച്ചതിനും വില ഇടാനുള്ള ആരുന്നു...അതവൾ 18 വട്ടം കറിക്കത്തി വീശേണ്ടി വന്നു ...
വെട്ടുകൾ ഒന്നും പിഴച്ചില്ല കാരണം ഒന്നും നഷ്ടപെടാനുല്ലവൾടെ  ധൈര്യമല്ലായിരുന്നു  അവൾക്കു,ഒന്നും നേടുവാൻ ആശക്ക്‌ വകയില്ലതായവൾടെ രോഷം  ആയിരുന്നു...

കല്ലറയിൽ ആ പുഷ്പം സമർപ്പിച്ച് തോര്ന്നു തുടങ്ങിയ മഴയത്ത് ഒരായിരം കാർ മേഘങ്ങളെ കണ്ണുകളിൽ ഒളിപ്പിച്ച്  മകളുടെ കുഞ്ഞ് കരങ്ങളിൽ പിടിച്ച് ഓർഫനേജ് ന്റെ പടി ഇറങ്ങുമ്പോൾ അവളുടെ ലക്‌ഷ്യം  ആ പഴയ അടച്ചിട്ട കഫെ മാത്രമേ ഉള്ളൂ ...

മരിയയുടെ ആത്മാവെന്നവണ്ണം ആ കഫെ  ........

ആ കറുത്ത കാക്ക അവളെ വഴി കാണിക്കാനെന്നവണ്ണം തലയ്ക്കു മേലെ ചാറ്റൽ മഴയത്ത് നനഞ്ഞൊട്ടിയ ചിറകുകൾ വീശി പറക്കുന്നുണ്ട് ..........

മരിയ മഹത്വമുള്ളവൾ ആയിരുന്നു ...പക്ഷേ ശവ കല്ലറയിലെ പൂക്കൾക്ക് ഗന്ധമുണ്ടാകാരില്ലല്ലോ   ....അതിപ്പോൾ റോസ് ആണെങ്കിലും ജാസ്മിൻ ആണെങ്കിലും....

സംശയമുണ്ടെങ്കിൽ റോസിനോട് ചോദിക്കാം നമ്മൾക്ക് ....... 6 comments:

 1. കഥയുടെ സ്പാര്‍ക്ക് ഉള്ള ആള്‍ തന്നെ.പക്ഷെ എഴുത്ത് കുറച്ചു കൂടെ ശ്രദ്ധിക്കാന്‍ ഉണ്ടെന്നു തോന്നുന്നു

  ReplyDelete
  Replies

  1. പഠിച്ച് തുടുങ്ങുന്നതേ ഉള്ളൂ .... ഹി ഹി നിങ്ങൾടെ ഒക്കെ കൂട്ടുള്ള വലിയ സ്രാവുകൾ പുളച്ചു മദിക്കുന്ന ബ്ലോഗ്‌ എന്ന ആഴ കടലിൽ ഞാനൊരു ചെറു വള്ളം ഇറക്കാൻ നോക്കുവല്ലെ ചേച്ചീ ...

   നിങ്ങളൊക്കെ വേണം എന്നെ പഠിപ്പിച്ചെടുക്കാൻ .... നിർദേശങ്ങൾ അനുസരിക്കപ്പെടും .... ഗുരു ദക്ഷിണ ആയി നന്ദി മാത്രം പ്രതീക്ഷിക്കുക ഹ ഹ

   Delete
 2. എഴുതൂ ഇനിയും.ആശംസകൾ!

  ReplyDelete
  Replies
  1. നന്ദി ചേട്ടാ...എന്നെ പരീക്ഷിച്ചതിനു ...

   Delete
 3. തുടര്‍ന്നും എഴുതൂ.. ആശംസകള്‍.

  ReplyDelete