Friday, September 26, 2014

അന്ത്യ വിധി

ഒരിക്കൽ നമ്മുടെ ബന്ധത്തിന് ഒരുനാൾ ഞാനൊരു വിലയിടും....
അന്ന് പാഴായ ജീവിതവും നുറുങ്ങിയ ഹൃദയവും നിന്നെ ഓര്ത്ത് നഷ്ടപെടുത്തിയ ഓരോ മോഹന നിമിഷങ്ങളും ഒന്നായി ചേർന്ന്  താഴേക്ക് അമർന്നിരിക്കുന്ന എന്റെ ത്രാസ്സിൽ നിന്ന്  നിന്റെ നേരെ കൂരമ്പുകൾ പോലെ ചോദ്യചിഹ്നമായി അവതരിക്കും...

നിന്റെ കറവ വറ്റിയ മുലകളിൽ കടിച്ചു തൂങ്ങി മുല കണ്ണുകൾ ചപ്പുന്നുണ്ടാകും സസ്തനി വർഗ്ഗത്തിന്റെ വരും തലമുറ....കാലം നിന്റെ മുഖത്തെ ചുളിവുകൾ എണ്ണി  തിട്ടപെടുത്തി നഷ്ട അവസരങ്ങൾ ഓർത്ത് പുലമ്പുന്നുണ്ടാകും...

നിന്റെ മുഖം വിളറുമ്പോൾ ഞാനവർക്കെന്റെ വ്യഭിചരിച്ച പ്രണയത്താൽ മറുപടി നല്കും ..
എന്റെ നഗ്നത നിന്റെ കുപ്പയമാകുമ്പോൾ ,,
എന്നിലുള്ള ഭ്രാന്തൻ കൈകളിൽ  പറ്റിയ വിസര്ജ്ജന ശകലങ്ങൾ നിന്റെ കുപ്പായത്തിൽ തുടച്ചു കൊണ്ട് അലറി ചിരിക്കുന്നുണ്ടാകും ....... 

ഭ്രാന്തൻ പട്ടിയുടെ ഓരിയിടൽ പോലെ........


 

Saturday, September 20, 2014

കുപ്പിവളകൾ

കുപ്പിവളകൾ 
നിന്റെ കയ്കളിൽ എന്റെ കണ്ണുകളെ തടവിലാക്കിയിരുന്നു..
അവയുടെ നിറങ്ങളിലേറെ എന്റെ കണ്ണുകളിൽ നിന്നോടുള്ള പ്രണയം തിളങ്ങിയിരുന്നു.....

കുപ്പിവളകൾ കിലുക്കി നീ വരുമ്പോൾ 
മാന്ത്രിക സംഗീതത്തിൽ എന്നപോലെന്റെ മനവും നിന്നെ ചുറ്റി നൃത്തം ചെയ്തിരുന്നു...

കുപ്പിവളകൾ ഒടുവിൽ പൊട്ടിച്ചെറിഞ്ഞു നീ യാത്ര ചൊല്ലിയപ്പോൾ 
നാനാ നിറങ്ങൾക്കിടയിൽ  ചുമപ്പിനു മാത്രം 
ഞാനെന്റെ ചോരയുടെ തിളക്കം നൽകി.

Friday, September 12, 2014

ശവകല്ലറയിലെ പൂക്കൾ

ഒരു ചുവന്ന റോസാ പൂവുമായി  റോസ്  പ്രാർത്ഥനക്ക്  ശേഷം മമ്മയുടെ കല്ലറയിലേക്ക് നടക്കുകയായിരുന്നു മഴ കുടയെയും തോൽപ്പിച്ച് അവളുടെ മുടിയെ പിൻ തോളിലേക്ക് പതിപ്പിച്ചിരുന്നു ...

വസ്ത്രങ്ങൾ മഴയിൽ കുതിർന്ന് ശരീരത്തോടൊട്ടി അവളുടെ ഒതുങ്ങിയ അര ക്കെട്ടും കാറ്റിന്റെ സഹായത്താൽ നിതംബ ഭംഗിയും വിറയ്ക്കുന്ന ചുണ്ടുകളും ആ ശ്മശാനത്തിലെ തലയാട്ടികളായ ചെറു മരങ്ങൾക്ക് കണ്ടു മരവിച്ച കാഴ്ചകളിൽ നിന്നൊരു വിടുതൽ  നൽകി ........

മഴ നനഞ്ഞ കാക്ക ചാഞ്ഞും ചരിഞ്ഞും നോക്കി 'അല്ലെങ്കിലും അന്യന്റെ ദുഖത്തിലും,സന്തോഷിക്കാനുള്ളത് ചികഞ്ഞെടുക്കാൻ നിങ്ങളും ശീലിച്ചു തുടങ്ങി ' എന്ന് പറഞ്ഞത് തെല്ലൊരിട മരങ്ങളുടെ തലയാട്ടൽ നിലപ്പിച്ചു...

പക്ഷെ ആഞ്ഞടിച്ചൊരു മിന്നലിൽ പ്രാന്തനായ കാറ്റു മരങ്ങളെ  നാണിപ്പിക്കും വിധം വീണ്ടും തല ആട്ടിപ്പിച്ചു ....

റോസ് ഒരു നിമിഷം തന്നെ തല ചരിച്ചു നോക്കുന്ന കാകനെ നോക്കി,,,അതവളെ ഭയപെടുത്തി   എന്ന് വേണം കരുതാൻ ,,, 
കാരണം ആ നോട്ടമവൾ ഒത്തിരി മഴയത്തും വെയിലത്തും വളര്ച്ചയുടെ നാളുകളിൽ തിരിച്ചറിവില്ലാതെ കണ്ടിരുന്നു,,,,

സുന്ദരി ആണ് റോസ് ,,,അതാണവളുടെ മമ്മ അവൾക്ക് ആ പുഷ്പത്തിന്റെ പേര് നൽകിയതും പിന്നെ ആ മൊട്ടു വിരിയും മുന്നേ വിരഹത്തിന്റെ മൊട്ടുകൾക്കൊപ്പം മുള്ളുകളും വാരി വിതറി ചിത്രകാരനായ തന്റെ ഭർത്താവ് ഉപേക്ഷിച്ച് പുതിയ കാൻവാസ് തേടി പോയപ്പോൾ ജീവിക്കാനായി തുടങ്ങിയ കഫെ ക്കും നൽകിയത് .....

തോല്ക്കാൻ മരിയ ഒരുക്കമല്ലായിരുന്നു,,

മമ്മക്ക് എല്ലാം റോസ് ആയിരുന്നു ....പൂ മൊട്ടു പോലത്തെ റോസ് ,,, പാലൂട്ടിയതിലേറെ മരിയ മകളെ വിയർപ്പൂട്ടിയാണ് ശെരിക്കും മകളെ വളർത്തിയത് ..,,

മമ്മ പോകും വരെ നല്ല നാളുകൾ ആയിരുന്നു ,,,, പിറന്നാളുകളും  അവളുടെ സ്കൂൾ എവെന്റ്സ് കളിലെ വിജയങ്ങളും മരിയ ആഘോഷങ്ങളാക്കിയിരുന്നു ,,,

ആഘോഷങ്ങൾ അല്ലെങ്കിലും ദുഖങ്ങളുടെ പതാക വാഹികൾ ആണ്.

അമ്മയ്ക്ക്  കല്ലിന്റെ മനോബലവും ആഴം അളക്കാൻ ആകാത്ത മാലാഖമാരുടെ   സ്നേഹവും ആയിരുന്നു ... റോസ് ഓർത്തു ..

ആഘോഷങ്ങൾ തുടങ്ങുന്നതിലും അവസാനിക്കുന്നതും മിക്കപ്പോഴും ദുഖത്തിന്റെ വിത്തുകളിലാകും..

ആസിഫ് ഉം ഒത്തു വീട് വിട്ട് ഇറങ്ങുമ്പോളും മരിയ യുടെ ദുഖവും ആസിഫ് ന്റെ സന്തോഷവും ആയിരുന്നല്ലോ താൻ..

മമ്മ എതിർത്തെങ്കിലും തടഞ്ഞില്ല....പകരം മരിയ,റോസ് തന്റെ ജീവനാണെങ്കിൽ ആത്മാവായ കഫെ എന്നെന്നേക്കുമായി അടച്ചിട്ടാണ് പ്രതിഷേധിച്ചത്....

അതവർക്ക് ശെരിക്കും മകളോടുള്ള ദേഷ്യം അല്ലായിരുന്നു ....മറിച്ചു മരിയുടെ  മാതൃത്വത്തിന്റെ  തേങ്ങലായിരുന്നു ........

റോസ് ഒരു തിരിച്ച് പോക്ക് ആഗ്രഹിച്ചിരുന്നു 

കാരണം കുറച്ചു നിമിഷങ്ങൾ എങ്കിലും അവൾക്കു അമ്മയുടെ തോളിൽ കണ്ണുനീർ തുള്ളികൾ കൊണ്ടു ക്ഷമ ചോദിക്കണമാരുന്നു 

വീണ്ടും മമ്മയുടെ ഗർഭപാത്രം വാടകയ്ക്ക് എടുക്കേണ്ടിയിരുന്നു ഈ ലോകത്തെ നിഷ്കളങ്കമായി ഒന്ന് കൂടി കാണാൻ ..

പക്ഷേ .......ആസിഫ് ന്റെ ഉത്തരവാദിത്വം ഒഴിഞ്ഞുള്ള വഴി വിട്ട ബന്ധങ്ങളും പണമെന്ന സമസ്യക്കും മുന്നിൽ പകച്ചു നില്കേണ്ടി വന്നപ്പോളേക്കും അവൾക്ക്  മാതൃത്വം എന്ന ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നല്ലോ .....

മകൾക്ക് വേണ്ടി ആവുന്നിടത്തോളം ക്ഷമിച്ചെങ്കിലും, പ്രണയിച്ചിരുന്നതിലും വെറുത്തിരുന്നു റോസ് ആസിഫ്നെ,,,വെറുക്കപ്പെട്ട കിടപ്പറ നിമിഷങ്ങളൊക്കെ അവൾ അമ്മയെ നിഷേധിച്ചതിനുള്ള ശിക്ഷ ആയി എടുത്തുള്ളൂ .. അവളവിടെ രതിമൂർച്ചയെക്കാൾ കണ്ണുനീരിന്റെ ഉപ്പുരസം രുചിച്ചിരുന്നു...  

വഴിവിട്ട ബന്ധങ്ങളുടെ പ്രത്യുപകാരമെന്നോണം മറ്റെന്തും പോലെ ഭാര്യമാരെ വച്ച് മാറുന്ന നാറിയ വൈകൃതത്തിനു നിർബന്ധിക്കും വരെ തന്നിലെ ഭ്രാന്തിയെ റോസ് ചങ്ങലക്കിട്ടിരുന്നു ..... അത് അവൾക്കു പ്രണയിച്ചതിനും വിശ്വസിച്ചതിനും,  എല്ലാം ഉപേക്ഷിച്ചതിനും വില ഇടാനുള്ള ആരുന്നു...അതവൾ 18 വട്ടം കറിക്കത്തി വീശേണ്ടി വന്നു ...
വെട്ടുകൾ ഒന്നും പിഴച്ചില്ല കാരണം ഒന്നും നഷ്ടപെടാനുല്ലവൾടെ  ധൈര്യമല്ലായിരുന്നു  അവൾക്കു,ഒന്നും നേടുവാൻ ആശക്ക്‌ വകയില്ലതായവൾടെ രോഷം  ആയിരുന്നു...

കല്ലറയിൽ ആ പുഷ്പം സമർപ്പിച്ച് തോര്ന്നു തുടങ്ങിയ മഴയത്ത് ഒരായിരം കാർ മേഘങ്ങളെ കണ്ണുകളിൽ ഒളിപ്പിച്ച്  മകളുടെ കുഞ്ഞ് കരങ്ങളിൽ പിടിച്ച് ഓർഫനേജ് ന്റെ പടി ഇറങ്ങുമ്പോൾ അവളുടെ ലക്‌ഷ്യം  ആ പഴയ അടച്ചിട്ട കഫെ മാത്രമേ ഉള്ളൂ ...

മരിയയുടെ ആത്മാവെന്നവണ്ണം ആ കഫെ  ........

ആ കറുത്ത കാക്ക അവളെ വഴി കാണിക്കാനെന്നവണ്ണം തലയ്ക്കു മേലെ ചാറ്റൽ മഴയത്ത് നനഞ്ഞൊട്ടിയ ചിറകുകൾ വീശി പറക്കുന്നുണ്ട് ..........

മരിയ മഹത്വമുള്ളവൾ ആയിരുന്നു ...പക്ഷേ ശവ കല്ലറയിലെ പൂക്കൾക്ക് ഗന്ധമുണ്ടാകാരില്ലല്ലോ   ....അതിപ്പോൾ റോസ് ആണെങ്കിലും ജാസ്മിൻ ആണെങ്കിലും....

സംശയമുണ്ടെങ്കിൽ റോസിനോട് ചോദിക്കാം നമ്മൾക്ക് ....... 











Monday, September 8, 2014

പ്രണയമെന്ന മണ്ണാങ്കട്ട

കുറെ നാളുകളായി തടാകത്തിൻ കരയിൽ കിടന്നിരുന്ന മണ്ണാങ്കട്ട യ്ക്ക് തടാകത്തിലെ ജലത്തോടു പ്രണയമായിരുന്നു....

കാറ്റിനും വിണ്ണിനും മാറ്റാൻ കഴിയാത്ത ആത്മാർത്ഥ പ്രണയം..

ഒരുനാൾ അദമ്യമായ മോഹം കൊണ്ട് തടാകത്തിലെക്കെടുത്തു ചാടിയ മണ്ണാങ്കട്ട ജലത്തിൽ കുതിർന്നു ..

കുതിര്ന്നു ചിതറി അലിയുംമ്പോളും മണ്ണാങ്കട്ട ചിരിക്കുകയാരുന്നു... 

വീണ്ടും മണ്ണായി അടിത്തട്ടിൽ ലയിക്കുമെന്നാകിലും തൻ പ്രണയമത് അനശ്വരമാകും  ...

എന്ന നിനപ്പിനാൽ .......


Sunday, September 7, 2014

പ്രവാസി ...പ്രയാസം ....ഓണം

തലേ ദിനം രാവിൽ പിറ്റെന്നെക്കുള്ള schedule വന്നപ്പോൾ മലയാളിസ് ന്റെ ബഹളം കണ്ടപ്പോളാണ് നാളെ ആണല്ലോ തിരുവോണം എന്ന ഓര്മ്മ വന്നതു .....

'നാളെ ലീവാണോ ഭായ് ? "എന്ന് ചോദിച്ചവരോട് ആണെന്നും അല്ലെന്നും അർത്ഥമില്ലാതെ  ഒന്ന് തലയാട്ടി തിരിഞ്ഞ് നടക്കുമ്പോൾ, അത് തന്നെ ആരുന്നു മനസ്സിലെ  ചോദ്യം ..

option രണ്ടുണ്ട് ...ഒന്നുകിൽ നാളെ ആ മരുഭുമിയിൽ പോയി കണ്ട ഹിന്ദി വാലസ് നോടും ബംഗാളിസ് നോടും മല്ലിട്ട് കുറച്ചു പ്രോഗ്രസ്സ് ഉണ്ടാക്കി engineer കാട്ടറബി ഉടെ തെറി വിളി ഉടെ വീര്യം കുറയ്ക്കാം ......

പക്ഷെ നല്ല ഒരു ദിനം ആയിട്ട് ഹിന്ദി യിൽ ഉള്ള പുലയാട്ടു കേൾക്കാനും അങ്ങോട്ടു മനസ്സ് അനുവദിക്കുന്നില്ല ....നമ്മള് മലയാളിസ് ന്റെ ഒരു കുഴപ്പം   അല്ലേലും അതാണ്‌.....നമ്മള്  എപ്പോളും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ  ഇ മഴയും കാവും കാടും കണ്ടവും ഒക്കെ മനസ്സിൽ സൂക്ഷിക്കുന്ന വെറും കണ്‍ട്രി ബെഗ്ഗെർസ് ആണ്....വേണ്ടാത്ത പാരമ്പര്യൊം കുല മഹിമേം പറഞ്ഞു നമ്മള് തന്നെ പിന്തിരിപ്പന്മാരകും ചിലപ്പോളൊക്കെ............

അങ്ങനെ ഭൂരിപക്ഷം ഗൾഫ്‌ മല്ലുസ് നെ പോലെ ഞാനും അങ്ങ് ലീവ് ആക്കി....

.5 മണിക്ക് അലാറം ഓഫ്‌ ആക്കി ഉറങ്ങി..

.6 മണിക്ക് പിന്നേം ഉറങ്ങി.....

7 മണിക്ക് മൂത്രം  ഒഴിച്ചെച്ചു പിന്നേം ഉറങ്ങി..

.7:58 ആയപ്പോളേക്കും മൊബൈൽ അടിച്ചു തുടങ്ങി...ടൈം കീപ്പെർ ഉം എഞ്ചിനീയർ ഉം സൈറ്റ് കോ-ഓർഡിനേറ്റർ ഉം ഒക്കെ ലൈൻ ഇൽ  വന്നു തുടങ്ങി....കുളിക്കാൻ നേരമായല്ലോന്നോർത്തു ഫോണ്‍ മൂന്നും ഓഫ്‌ ചെയ്ത് ..മലയാളിയുടെ അടുത്താ കളി എന്ന പാട്ടും പാടി കുളിച്ചേച്ച് വന്നപ്പോളേക്കും ഫുഡ്‌ ഹോട്ടൽ ഇക്ക എത്തിച്ചു...ഓണം ആയാലും അതിനു മാറ്റം ഒന്നുമില്ല ...ഒരു ദോശയുടെ പകുതി ആയപ്പോളേക്കും ഇക്കയുടെ അച്ഛൻ അപ്പൂപ്പന്മാരെ എല്ലാം മനസ്സിൽ ധ്യാനിച്ച് ബാക്കി വേസ്റ്റിൽ കൊണ്ട് തട്ടി വന്നപ്പോലെകും...നമ്മുടെ മലയാളിസ് ന്റെ ഒരു ഒത്തൊരുമ മനസ്സിലായെ...20 എണ്ണം പോയിട്ടില്ല ,, 15 ബോട്ട്ലെ ഉം വേസ്റ്റ് ബിനിൽ ഉണ്ട്....ഹ ഹ മലയാളി ഇല്ലേൽ എന്നാ ഗൾഫാ  ..ആകെ 40 പേരെ കമ്പനിയിൽ ഉള്ളല്ലോന്നോർത്തു സുഖിച് വന്നപോളാ  വാതിലിൽ ഒരു കൊട്ട് ...............

കര്ത്താവേ മാവേലി ഇ വട്ടം നേരത്തെ ആണല്ലോ എന്നോർത്ത് ഡോർ തുറന്നതും മാവേലിയെ കണ്ടാൽ ചാണ്ടി സാറിനു ഉണ്ടാകുന്ന ഭാവം ആയി ...ക്യാമ്പ്‌ ബോസ്സ് അറബി തെണ്ടി ആണ്....ആളെ പിടിക്കാൻ ഇറങ്ങിയതാണ്....അറബിക്ക്  എന്നാ ഓണം...അവനെ പറഞ്ഞു മനസ്സിലാക്കാൻ അറബി-ഹിന്ദി-മലയാളം ഭാഷകളു പോരാ....അവസാനം അറ്റ കൈ ക്ക് ദൂരദർശനിൽ ഞായറാഴ്ച ന്യൂസ്‌ വായിക്കുന്ന കൊച്ചിനെ (കൊച്ചെന്നൊക്കെ പറഞ്ഞാൽ ദൈവം പൊറുക്കുകേല്ല ..തള്ള...തള്ളച്ചി അത് മതി ..........സോറി ഞാനവരെ കണ്ടു തുടങ്ങിയിട്ട് നൂറ്റണ്ടുകളായേ  )....ഹാ ആ തള്ളയെ മനസ്സിൽ ധ്യാനിച്ച്‌ ഞാൻ ചെറിയ ഒരു കഥകളി അങ്ങ് കളിച്ചു.....അവനു മനസ്സിലായോ എന്തോ....."ആനാ മാഫി മുഷ്കിൽ ഉം പറഞ്ഞ് അവനങ്ങ്‌ പൊയീീ....

ഇ അറബിസ് വരുമ്പോൾ ഒരു അത്തർ  ന്റെ സ്മെൽ ഉണ്ട് ...അതിമ്മിണി മുഷ്കിലാനെന്നൊർത് ഞാനും  ബാക്കി 19 എണ്ണത്തിനൊപ്പം  പോയി സദ്യക്ക് ഒരുക്കാൻ കൂടിയതെ ഓർമ്മ ഉള്ളൂ ...........

അല്ലേലും ഈ മലയാളിസ് സഹകരിക്കാൻ കൊള്ളു കേല്ല ..


ഉണർന്നപ്പോൾ 6:30 ...ദൈവമേ കാലത്ത് തന്നെ നേരം വെളുക്കുവനല്ലോന്നോര്ത് സമയം നോക്കിയപ്പം ആണ്  വൈകുന്നേരം ആണെന്ന ബോധം വന്നെ....

കണ്‍ വലിച്ചു തുറന്ന് നോക്കിയപ്പോൾ  ഏ സി ക്ക് ഒരു ആട്ടം ...നാളെ അത് ഡ്രിൽ  ചെയ്തു ഉറപ്പിക്കാൻ  techniciane വിളിക്കണ മേല്ലോന്നോര്ത്  നിലത്തു നോക്കിയപ്പോൾ....

സംഭവം ഗൗരവം ഉള്ളതാണ്...

ശരിയാണ് ഭൂമി കറങ്ങുന്നുണ്ട്...

അതും ചില്ലറ കറക്കമല്ല ഒടുക്കത്തെ കറക്കം....

പിന്നെ ഒന്നും നോക്കിയില്ല.....കർത്താവേ മത്തായി വരുന്നുണ്ടേ ....എന്നും പറഞ്ഞു നീട്ടി ഒരു വിളി ആരുന്നു......


9 മണി ആയപ്പോളേക്കും ഭൂമി കുലുക്കം നിന്നു ..

നാശ നഷ്ടങ്ങളുടെ കണക്കു ഭീകരം ആരുന്നു....

ഷവെർ ചെയ്ത വകയിൽ ഒരു ടാങ്കേർ വെള്ളം ....

നഗ്നത പ്രദര്ശനം ...

സദാചാര വിരുദ്ധ പരാമർശങ്ങൾ....

തകർന്ന കെട്ടിടങ്ങള പോലെ എന്റെ കപട മാന്യത....

കാലിനൊരു വേദന....

ഇതെല്ലാം പോകട്ട്   ...


അവസാനം കോറിഡോറിലേക്ക് ഇറങ്ങിയപ്പോളെക്കും ഹിന്ദികാരന്റെ ചങ്കു തകര്ക്കുന്ന ചോദ്യോം.....

ക്യാ ഹൈ ഹരീഷ് ഭായ് എന്ജോയ്‌ കര രഹാ ഹീ????????

മനുഷ്യനിവിടെ തല പൊക്കാൻ വയ്യാതെ നിക്കുമ്പോളാ ....

ഇനി അവനെങ്ങാനും കളിയാക്കിയതാണോ??? 

ഹേയ് അല്ല മലബാറിസ് ന്റെ കൂടെ ഓണം ആഘോഷിച്ച അവന്റെ റൂം വാലാ അവിടെ ദിഗന്തങ്ങൾ ഞെട്ടുമാറു വാള് വക്കുന്നുണ്ട്.....

അല്ലേലും മക്കളെ ഇ മലയാളിസ് നോട് ഇ കാര്യത്തിൽ മത്സരിക്കരുത് 

വാൽകഷ്ണം 

ഓണ സമ്മാനം പോലെ കമ്പനി വക ഓണ ആഘോഷം എല്ലാ മലയാളിസ് നും 3 ദിന സാലറി കട്ടിംഗ് ,,,

ഓണം ആഘോഷിച്ച വക ഒരു മൊബൈൽ മിസിങ്ങ് 

ഓണ ആഘോഷത്തിന്റെ ബാക്കി ആയി....മാവേലി കൊണ്ട് പോയ ഒരു മൊബൈൽ ന്റെ ഹെഡ് സെറ്റും ചാർജേർ ഉം ചാര്ജ് പോയ ഞാനും ബാക്കി....

ബാക്കി നാളെ മരുഭുവിൽ ....

ജീവിതം പിന്നേം ബാക്കി....

എല്ലാ ചന്തു തോക്കില്ല മക്കളെ...തോല്പ്പിക്കാൻ ആകില്ല മക്കല്ലേ...

കാരണം 

ചന്തുനു നാണമേ ഇല്ല ....

എന്ന്നാലും ചന്തുന്റെ മൊബൈൽ ....അടുത്ത ഓണം ത്തിനു തിരിച്ചു തരണേ എന്റെ മാവേലി....ചതിക്കല്ലേ ........